കുറച്ചു കാലമായി പ്രവർത്തനം നിലച്ചു പോയ mambazhi.blogspot.in വീണ്ടും സജീവമാകുന്നു.... സഹകരണം പ്രതീക്ഷിക്കുന്നു..
$

Friday, 5 May 2017

ദാഹിക്കുന്ന ഭൂമിക്കായി കുടിനീർ


ഒരു മഴക്കാലത്തിനു വേണ്ടി വേഴാമ്പലിനെ പോലെ കാത്തിരിക്കുക യാണ് നാം ....എങ്ങിനെ ഈ മഴക്കാലം നമ്മുടെ കിണറുകൾ നിറക്കാൻ പ്രയോജന പെടുത്താം ....ചില രീതികൾ പരിചയപ്പെടുത്തുന്നു .........

 

രീതി 1 വീടിനു മുകളിലെ പാതിയിൽ നിന്നും വെള്ളം ശേഖരിച്ചു താഴെ ഉള്ള ഫിൽറ്ററിലേക്കു എത്തിക്കുക
 ഫിൽറ്റർ ആയി ഉപയോഗിക്കുന്ന  ഡ്രം (ടാങ്ക് )......കരി , ബേബി മെറ്റൽ , മണൽ ,എന്നിവ ഓരോന്നും  10 സെന്റിമീറ്റർ കനത്തിൽ വിരിക്കുക .....
ഫിൽറ്റർ ചെയ്ത ശേഷം ടാങ്കിന്റെ അടിഭാഗത്തുള്ള പൈപ്പിലൂടെ ജലം കിണറ്റിലേക്ക് ........രീതി 2 

പാതിയിൽ നിന്ന് ശേഖരിക്കുന്ന വെള്ളം കിണറിനു 3 മീറ്റർ അകലെ ഉള്ള  1  മീറ്റർ ആഴ മുള്ള കുഴിയിലേക്ക്പൈപ്പ് വഴി  കടത്തി  വിടുക .......


ഈ  കുഴിയിൽ ചകിരി അടുക്കി വെച്ചിരിക്കണം .........പൈപ്പിലൂടെ വരുന്ന വെള്ളം മാത്രം കടത്തി വിട്ടാൽ  ഈ കുഴി ഒരിക്കലും നിറയില്ല .... ഈ പ്രക്രിയ തുടർന്നാൽ 2 കൊല്ലം കൊണ്ട് ജലക്ഷാമം തീരും .....

Monday, 18 November 2013

ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട്

ഇന്ത്യയുടെ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന പശ്ചിമഘട്ട മലനിരകളും അതിനോടനുബന്ധിച്ച പ്രദേശങ്ങളും അടങ്ങുന്ന പാരിസ്ഥിതിക വ്യൂഹം നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി ഇന്ത്യാ ഗവൺമെന്റിന്റെ വനം - പരിസ്ഥിതി മന്ത്രാലയം രൂപീകരിച്ച വിദഗ്ദ്ധ സമിതിയാണ് പശ്ചിമഘട്ട പരിസ്ഥിതിവിദഗ്ദ്ധ സമിതി (വെസ്റ്റേൺ ഘട്ട് ഇക്കോളജി എക്സ്പർട്ട് പാനൽ - WGEEP). ജൈവ വൈവിദ്ധ്യ - പരിസ്ഥിതി സംരക്ഷണ മേഖലകളിലെ 14 വിദഗ്ദ്ധർ അടങ്ങിയ ഈ സമിതി തയ്യാറാക്കിയ റിപ്പോർട്ട്, അതിന്റെ അദ്ധ്യക്ഷനായിരുന്ന മാധവ് ഗാഡ്ഗിലിന്റെ പേരിൽ ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട് എന്നാണ് അറിയപ്പെടുന്നത്.           റിപ്പോര്‍ട്ട്  ലഭിക്കുന്നതിന് 

ഇവിടെ  ക്ലിക്ക് ചെയ്യുക

Tuesday, 3 September 2013

Adhar

ആധാറില്‍ മാറ്റം വരുത്തി തെറ്റു തിരുത്തുകപല കാരണങ്ങള്‍ കൊണ്ട്‌ ആധാറില്‍ തെറ്റ്‌ കടന്നു കൂടുക സ്വാഭാവികമാണ്‌. ആധാര്‍ എടുക്കുന്ന സമയത്ത്‌ വളരെ ശ്രദ്ധിച്ച്‌ കറക്‌ട്‌ ചെയ്‌തതാണെങ്കിലും ആധാര്‍കൈയ്യില്‍ കിട്ടിയപ്പോള്‍ തെറ്റ്‌ പറ്റിയെന്ന പരാതിയുമായി രംഗത്തെത്തിയവര്‍ നിരവധിയാണ്‌. സാധാരണ ആള്‍ക്കാര്‍ക്കുകൂടി മനസിലാകുന്നവിധം വളരെ ലളിതമായാണ്‌ ഇത്‌ വിവരിക്കുന്നത്‌ .


 ആധാറില്‍ തെറ്റു തിരുത്താനായി ആധാര്‍ സെല്‍ഫ്‌ സര്‍വ്വീസ്‌ അപ്‌ഡേറ്റ്‌ പോര്‍ട്ടല്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്‌. ഇതിലൂടെ പേര്‌ ജനന തീയതി, ലിംഗം, ഫോണ്‍നമ്പര്‍ എന്നിവ വളരെ എളുപ്പത്തില്‍ തിരുത്തുകയോ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യാം. ഇതില്‍ ലളിതമായ മൂന്ന്‌ സ്റ്റെപ്പുകളാണുള്ളത്‌. ആദ്യം ആധാര്‍ ലോഗ്‌ ഇന്‍ ചെയ്യണം. രണ്ടാമത്‌ അപ്‌ഡേറ്റ്‌ റിക്വസ്റ്റാണ്‌. മൂന്നാമത്തേത്‌ ഡോക്യുമെന്റ്‌സ്‌ അപ്‌ലോഡ്‌ ആണ്‌. ഇതിനായി ണ്ട്‌ കാര്യങ്ങള്‍ വേണം. ഒന്ന്‌ ശരിയായ ആധാര്‍ നമ്പര്‍ ഉണ്ടായിരിക്കണം. രണ്ട്‌മൊബൈല്‍ നമ്പര്‍ നേരത്തെ ആധാറില്‍ നല്‍കിയിരിക്കണം.

ആദ്യമായി ആധാര്‍ സെല്‍ഫ്‌ സര്‍വ്വീസ്‌ അപ്‌ഡേറ്റ്‌ പോര്‍ട്ടല്‍ ലിങ്കില്‍ പോകുക. 

https://ssup.uidai.gov.in/web/guest/update#sthash.ih0Wyucf.v7KU7S91.dpufസ്‌ക്രീനിലെ മുകളില്‍ കാണുന്ന കോളത്തില്‍ ആധാര്‍ നമ്പര്‍ തെറ്റു കൂടാതെ ടൈപ്പ്‌ ചെയ്യുക. നടുക്ക്‌ കാണുന്ന കോഡ്‌ അക്ഷരങ്ങള്‍ താഴെക്കാണുന്ന കോളത്തില്‍ ടെപ്പ്‌ ചെയ്‌ത്‌ ക്ലിക്ക്‌ ചെയ്യുക.അപ്പോള്‍ നമ്മള്‍ നേരത്തേ കൊടുത്തിരുന്ന മൊബൈല്‍ നമ്പരില്‍ ഒരു പാസ്‌വേഡ് വരും. ഒരിക്കല്‍ മാത്രം ഉപയോഗിക്കാവുന്ന പാസ്‌വേഡാണിത്‌. ഇത്‌ മിനിറ്റിനുള്ളില്‍ ഉപയോഗിച്ചിരിക്കണം. നിങ്ങളുടെ മൊബൈലില്‍ കിട്ടുന്നില്ലെങ്കില്‍ വീണ്ടും ശ്രമിക്കാവുന്നതാണ്‌. അപ്പോഴേക്കും സ്‌ക്രീനില്‍ മറ്റൊരു പേജ്‌ വരും.


മൊബൈലില്‍ വരുന്ന പാസ്‌വേഡ്   താഴത്തെ കോളത്തില്‍ ടെപ്പ്‌ ചെയ്‌ത്‌ ക്ലിക്ക്‌ ചെയ്യാം. അപ്പോള്‍ ആദ്യത്തെ സ്റ്റെപ്പ്‌ വിജയിച്ച്‌ രണ്ടാമത്തെ പേജ്‌ വരും


നിങ്ങള്‍ക്ക്‌ മാറ്റം വരുത്തേണ്ടവ അതത്‌ സ്ഥാനത്ത്‌ ടിക്ക്‌ ചെയ്യുക.മൊബൈല്‍ നമ്പര്‍ മാറ്റേണ്ടവര്‍ ഇവിടെ ടിക്ക്‌ ചെയ്യാവുന്നതാണ്‌. അതിനുശേഷം ക്ലിക്ക്‌ ചെയ്യുക.അപ്പോഴേക്കും നമ്മള്‍ക്ക്‌ തിരുത്തേണ്ട പേജ്‌ വരും.


അതനുസരിച്ച്‌ ഇംഗ്ലീഷില്‍ എല്ലാ വിവരങ്ങളും നമ്മള്‍ നല്‍കണം. ഒന്നു ടൈപ്പ്‌ ചെയ്‌ത്‌ മറ്റൊന്നിലേക്ക്‌ പോകുമ്പോള്‍ എതിരേയുള്ള കോളത്തില്‍ നമ്മള്‍ ടൈപ്പ്‌ ചെയ്‌തതിന്‌ സമാന്തരമായി മലയാളത്തില്‍ അത്‌ കാണാന്‍ പറ്റും. മലയാളം ശരിയല്ലെങ്കില്‍ മലയാളത്തിന്റെ കോളത്തില്‍ മൗസ്‌ ക്ലിക്ക്‌ ചെയ്യുമ്പോള്‍ അതിന്‌ സാമ്യമുള്ള പേരുകള്‍ താഴോട്ട്‌ കാണാം. ശരിയായവ ക്ലിക്ക്‌ ചെയ്‌താല്‍ അത്‌ വരും. അത്‌ കഴിഞ്ഞ്‌ Submit Update Request ക്ലിക്ക്‌ ചെയ്യുക.


അപ്പോള്‍ പുതിയ പേജ്‌ വരും അവിടെ Modify / Proceed എന്നിങ്ങനെ രണ്ട്‌ ഓപ്‌ഷന്‍ വരും. തെറ്റുണ്ടങ്കില്‍ തിരുത്താനായി വീണ്ടും Modify ല്‍ പോകുക.

ശരിയാണെങ്കില്‍ താഴെക്കാണുന്ന ചെറിയ ബോക്‌സില്‍ ടിക്ക്‌ ചെയ്‌ത്‌ Proceed അമര്‍ത്തുക. അപ്പോഴേക്കും മൂന്നാമത്തെ സ്റ്റെപ്പായ Document Upload വരും
ഇവിടെയാണ്‌ ഏറ്റവും പ്രധാനപ്പെട്ട ഭാഗം. നമ്മള്‍ ഇത്രയും ചെയ്‌തത്‌ പൂര്‍ണമായും വിജയിക്കണമെങ്കില്‍ നമ്മള്‍ തിരുത്തിയതിന്റെ ആധികാരിക രേഖ വേണം. സര്‍ക്കാര്‍ അംഗീകരിച്ച ഏതെങ്കിലും രേഖയുടെ കോപ്പിയില്‍ നമ്മള്‍ ഒപ്പും പേരും ഡേറ്റുമിട്ട്‌ സ്വയം അറ്റസ്റ്റ്‌ ചെയ്‌ത്‌ അതിന്റെ സ്‌കാന്‍ എടുക്കുക. ആ ഇമേജ്‌ കമ്പ്യൂട്ടറില്‍ നേരത്തേ ഇട്ടിരിക്കണം ഇനി നമുക്ക്‌ മൂന്നാമത്തെ സ്റ്റെപ്പ്‌ തുടരാം. ആദ്യം നമ്മള്‍ നല്‍കുന്ന രേഖയേതാണെന്ന്‌ കോളത്തില്‍ ക്ലിക്ക്‌ ചെയ്യുക. നമ്മുടെ കൈയ്യിലുള്ള രേഖ ഏതാണെന്ന്‌ ക്ലിക്ക്‌ ചെയ്യുക.

അതിനുശേഷം നമ്മള്‍ കമ്പ്യൂട്ടറില്‍ ഇട്ടിരുന്ന രേഖ അപ്‌ലോഡ്‌ ചെയ്യുന്നതിനായി ആദ്യം Choose File ക്ലിക്ക്‌ ചെയ്യ്‌ത്‌ നമ്മളിട്ടിരുന്ന ഡോക്യുമെന്റ്‌ സെലക്‌ട്‌ ചെയ്യുക. അല്‍പ്പസമയത്തിനു ശേഷം ആ ഡോക്യുമെന്റ്‌ അപ്‌ലോഡായി വരും. തെറ്റായ ഫയലാണ്‌ നമ്മള്‍ നല്‍കിയെന്ന്‌ ബോധ്യം വന്നാല്‍ Remove കൊടുത്താല്‍ വീണ്ടും അപ്‌ലോഡ്‌ ചെയ്യാം. നമ്മുടെ അപ്‌ലോഡ്‌ ശരിയായാല്‍ Submit ബട്ടന്‍ തെളിയും അത്‌ ക്ലിക്ക്‌ ചെയ്യുമ്പോള്‍ Update Request Complete എന്ന പേജ്‌ വരും. അപ്പോള്‍ നിങ്ങളുടെ തിരുത്തല്‍ വിജയകരമായി (Your update request has been successfully submitted on date) എന്നുകാണിച്ചുകൊണ്ടുള്ള സൂചന വരും. അപ്പോള്‍ ഒരു അപ്‌ഡേറ്റ്‌ റിക്വസ്റ്റ്‌ നമ്പര്‍ കിട്ടും. ( ഉദാഹരണത്തിന്‌ Your Update Request Number(URN) is 0000/00111/0XXXX ) ഇതോടൊപ്പം നമ്മളുടെ മൊബൈലിലേക്ക്‌ ഒരു കണ്‍ഫര്‍മേഷന്‍ മെസേജും വരും. ഇത്‌ വളരെ രഹസ്യമായി നഷ്‌ടപ്പെടാതെ സൂക്ഷിക്കുക. പിന്നീടുള്ള നമ്മളുടെ എല്ലാ തിരുത്തലുകള്‍ക്കും, അപ്‌ഡേഷനും ഈ നമ്പര്‍ ആവശ്യമാണ്‌. ഭാവിയിലെ ആവശ്യങ്ങള്‍ക്കായി ഇതിന്റെ പിഡിഎഫ്‌ രൂപത്തിലുള്ള പ്രിന്റ്‌ എടുത്ത്‌ സൂക്ഷിക്കുന്നത്‌ നന്നായിരിക്കും. അതിനായി Download File button ക്ലിക്ക്‌ ചെയ്യുക. പ്രിന്റിംഗ്‌ സൗകര്യമുള്ളവര്‍ Print button ക്ലിക്ക്‌ ചെയ്യുക. പിന്നീടുള്ള ആവശ്യങ്ങള്‍ക്ക്‌ ഈ കോപ്പി ഉപകരിക്കുന്നതാണ്‌.
ഇത്രയുമായി കഴിഞ്ഞാല്‍ നമ്മള്‍ വിജയിച്ചു. ഇനി മുകളില്‍ വലത്തേയറ്റത്തു കാണുന്ന Logout ക്ലിക്ക്‌ ചെയ്യുക.

Monday, 2 September 2013

ഗ്യാസ് സബ്സിഡിക്കായി ആധാർ നമ്പർ ഗ്യാസ് കണക്ഷനുമായി ബന്ധിപ്പിക്കാംഗ്യാസ് സബ്സിഡിക്കായി നിങ്ങളുടെ ആധാർ നമ്പർ ഗ്യാസ് കണക്ഷനുമായി എങ്ങനെ ബന്ധിപ്പിക്കാം?!

ആവശ്യമുള്ള കാര്യങ്ങൾ:

1. നിങ്ങളുടെ ഗ്യാസ് കണക്ഷന്‍ നമ്പര്‍

2. ഇ-മെയില്‍ ID അല്ലെങ്കില്‍ മൊബൈല്‍ നമ്പർ

3. ആധാര്‍ നമ്പര്‍

മേല്‍പ്പറഞ്ഞ വിവരങ്ങള്‍ പേജില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഒരു പാസ്സ്‌വേര്‍ഡ്‌ നിങ്ങളുടെ മോബൈലിലേക്കോ ഇ-മെയിലിലേക്കോ വരും. അത് കണ്‍ഫര്‍മേഷന്‍ പേജില്‍ ടൈപ്പ് ചെയ്തു കൊടുക്കുക. സംഗതി ഒക്കെ..

രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്:

https://rasf.uidai.gov.in/seeding/User/ResidentSelfSeedingpds.aspx

Sunday, 18 August 2013

കൊടുമുടി സുകു       കൊടുമുടി സുകുമാരന്‍ മാസ്റ്റര്‍

Saturday, 3 August 2013

ആദരാഞ്ജലിക്കള്‍

വി. ദക്ഷിണാമൂർത്തി (ഡിസംബർ 22, 1919 - ആഗസ്റ്റ് 2, 2013) പ്രസിദ്ധനായ കർണ്ണാടക സംഗീതജ്ഞനും, ചലച്ചിത്ര സംഗീതസംവിധായകനുമാണ് വി. ദക്ഷിണാമൂർത്തി (ഡിസംബർ 22, 1919 - ആഗസ്റ്റ് 2, 2013). മലയാളം, തമിഴ്, ഹിന്ദി, എന്നീ ഭാഷകളിൽ സംഗീത സംവിധാനം നിർവ്വഹിച്ചിട്ടുണ്ട് എങ്കിലും, കൂടുതലായും മലയാളത്തിലാണ് ഇദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. ഏകദേശം 125-ഓളം ചലച്ചിത്രങ്ങൾക്ക് ഇദ്ദേഹം സംഗീത സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. 2013 ആഗസ്റ്റ് 2നു 93 ആം വയസ്സിൽ ചെന്നൈയിലെ മൈലാപൂരിൽ വെച്ച് അന്തരിച്ചു.

Sunday, 7 July 2013

മേഘ സ്ഫോടനംവളരെചെറിയ സമയത്തിനുള്ളിൽ,  ഒരു ചെറിയ പ്രദേശത്ത് പെയ്തിറങ്ങുന്ന അതിശക്തമായ മഴയാണ് മേഘ സ്ഫോടനം (Cloud burst).  മഴമേഘങ്ങളായ കുമുലോ നിംബസ് മേഘങ്ങളാണ്  ഇതിന് വഴി തെളിയിക്കുന്നത്.

 

വടക്കന്‍ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ മേഘസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ പേമാരിയിലും പ്രളയത്തിലും മരിച്ചവരുടെ എണ്ണം 10000ങ്ങള്‍ കവിഞ്ഞു.  മരണസംഖ്യ ഏതായാലും ഗവണ്‍മെന്റ്‌ കണക്കിനെക്കാളും ഉയരും! നിരവധി പേരെ കാണാതായി. വ്യാപക നാശനഷ്ടം വിതച്ചെത്തിയ പ്രളയത്തില്‍ നിരവധി വീടുകള്‍ ഒഴുകിപ്പോയി. പലയിടങ്ങളിലും പാലങ്ങള്‍ തകര്‍ന്ന് ഗതാഗതം മുടങ്ങി. നൂറുകണക്കിനാളുകള്‍ വഴിയില്‍ കുടുങ്ങി.  ഉത്തരഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ജമ്മുകശ്മീര്‍ സംസ്ഥാനങ്ങളിലാണ് പ്രകൃതിദുരന്തം കനത്തനാശം വിതച്ചത്.

 

 കിഴക്ക് പടിഞ്ഞാറ് ശരാശരി വീതി 60 കിലോമീറ്റര്‍ മാത്രമുള്ള ചെങ്കുത്തായ കേരളത്തിലെ ജൈവമേഖലയ്ക്ക് ഹോട്ട്സ്പോട്ടായ പശ്ചിമഘട്ടത്തില്‍ ഉണ്ടാകുന്ന മേഘ സ്ഫോടനം  ഇപ്പോഴത്തെ  അവസ്ഥയില്‍ ഭീകരമായിരിക്കും . അശാസ്ത്രീയവും പരിസ്ഥിതിക്ക് ദോഷം ചെയ്യുന്നതും ആയ കേരളീയ രീതികള്‍ നമ്മുടെ തലക്കു മുകളില്‍ ഒരു ബോംബ് ഒരുക്കിയിട്ടുണ്ട് .