കുറച്ചു കാലമായി പ്രവർത്തനം നിലച്ചു പോയ mambazhi.blogspot.in വീണ്ടും സജീവമാകുന്നു.... സഹകരണം പ്രതീക്ഷിക്കുന്നു..
$

Sunday 7 July 2013

മേഘ സ്ഫോടനം



വളരെചെറിയ സമയത്തിനുള്ളിൽ,  ഒരു ചെറിയ പ്രദേശത്ത് പെയ്തിറങ്ങുന്ന അതിശക്തമായ മഴയാണ് മേഘ സ്ഫോടനം (Cloud burst).  മഴമേഘങ്ങളായ കുമുലോ നിംബസ് മേഘങ്ങളാണ്  ഇതിന് വഴി തെളിയിക്കുന്നത്.

 

വടക്കന്‍ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ മേഘസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ പേമാരിയിലും പ്രളയത്തിലും മരിച്ചവരുടെ എണ്ണം 10000ങ്ങള്‍ കവിഞ്ഞു.  മരണസംഖ്യ ഏതായാലും ഗവണ്‍മെന്റ്‌ കണക്കിനെക്കാളും ഉയരും! നിരവധി പേരെ കാണാതായി. വ്യാപക നാശനഷ്ടം വിതച്ചെത്തിയ പ്രളയത്തില്‍ നിരവധി വീടുകള്‍ ഒഴുകിപ്പോയി. പലയിടങ്ങളിലും പാലങ്ങള്‍ തകര്‍ന്ന് ഗതാഗതം മുടങ്ങി. നൂറുകണക്കിനാളുകള്‍ വഴിയില്‍ കുടുങ്ങി.  ഉത്തരഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ജമ്മുകശ്മീര്‍ സംസ്ഥാനങ്ങളിലാണ് പ്രകൃതിദുരന്തം കനത്തനാശം വിതച്ചത്.

 

 കിഴക്ക് പടിഞ്ഞാറ് ശരാശരി വീതി 60 കിലോമീറ്റര്‍ മാത്രമുള്ള ചെങ്കുത്തായ കേരളത്തിലെ ജൈവമേഖലയ്ക്ക് ഹോട്ട്സ്പോട്ടായ പശ്ചിമഘട്ടത്തില്‍ ഉണ്ടാകുന്ന മേഘ സ്ഫോടനം  ഇപ്പോഴത്തെ  അവസ്ഥയില്‍ ഭീകരമായിരിക്കും . അശാസ്ത്രീയവും പരിസ്ഥിതിക്ക് ദോഷം ചെയ്യുന്നതും ആയ കേരളീയ രീതികള്‍ നമ്മുടെ തലക്കു മുകളില്‍ ഒരു ബോംബ് ഒരുക്കിയിട്ടുണ്ട് . 

No comments: