കുറച്ചു കാലമായി പ്രവർത്തനം നിലച്ചു പോയ mambazhi.blogspot.in വീണ്ടും സജീവമാകുന്നു.... സഹകരണം പ്രതീക്ഷിക്കുന്നു..
$

Friday 5 May 2017

ദാഹിക്കുന്ന ഭൂമിക്കായി കുടിനീർ


ഒരു മഴക്കാലത്തിനു വേണ്ടി വേഴാമ്പലിനെ പോലെ കാത്തിരിക്കുക യാണ് നാം ....എങ്ങിനെ ഈ മഴക്കാലം നമ്മുടെ കിണറുകൾ നിറക്കാൻ പ്രയോജന പെടുത്താം ....ചില രീതികൾ പരിചയപ്പെടുത്തുന്നു .........

 

രീതി 1 



വീടിനു മുകളിലെ പാതിയിൽ നിന്നും വെള്ളം ശേഖരിച്ചു താഴെ ഉള്ള ഫിൽറ്ററിലേക്കു എത്തിക്കുക








 ഫിൽറ്റർ ആയി ഉപയോഗിക്കുന്ന  ഡ്രം (ടാങ്ക് )......കരി , ബേബി മെറ്റൽ , മണൽ ,എന്നിവ ഓരോന്നും  10 സെന്റിമീറ്റർ കനത്തിൽ വിരിക്കുക .....




ഫിൽറ്റർ ചെയ്ത ശേഷം ടാങ്കിന്റെ അടിഭാഗത്തുള്ള പൈപ്പിലൂടെ ജലം കിണറ്റിലേക്ക് ........



രീതി 2 

പാതിയിൽ നിന്ന് ശേഖരിക്കുന്ന വെള്ളം കിണറിനു 3 മീറ്റർ അകലെ ഉള്ള  1  മീറ്റർ ആഴ മുള്ള കുഴിയിലേക്ക്പൈപ്പ് വഴി  കടത്തി  വിടുക .......


ഈ  കുഴിയിൽ ചകിരി അടുക്കി വെച്ചിരിക്കണം .........പൈപ്പിലൂടെ വരുന്ന വെള്ളം മാത്രം കടത്തി വിട്ടാൽ  ഈ കുഴി ഒരിക്കലും നിറയില്ല .... ഈ പ്രക്രിയ തുടർന്നാൽ 2 കൊല്ലം കൊണ്ട് ജലക്ഷാമം തീരും .....

No comments: