കുറച്ചു കാലമായി പ്രവർത്തനം നിലച്ചു പോയ mambazhi.blogspot.in വീണ്ടും സജീവമാകുന്നു.... സഹകരണം പ്രതീക്ഷിക്കുന്നു..
$

Saturday 28 July 2012

SOLAR POWER


' ææÕÆcáÄß ÈßøAí µáJæÈ µâGßÏÄßÈá ÉßKÞæÜ §øáG¿ßÏÞÏß ææÕÆcáÄß ÈßÏdLÃÕᢠÉÕVµGᢠÕøáKá. èÕÆcáÄß ÈßÜ ¥ÄàÕ ÉøáBÜßÜÞÏ ØÞÙºøcJßW, ÉÕVµGí ¦ÕÖcæMGá ù·áçÜxùß µNß×æÈ ¥¿áJÏÞÝíº èÕÆcáÄß çÌÞVÁí ØÎàÉßç‚Aá¢"


സൗരോർജ്ജം

 

 സൂര്യനിൽ നിന്നുള്ള പ്രകാശവും ചൂടുമാണ് സൗരോർജ്ജം. സൗരോർജ്ജം ഉപയോഗിച്ച് നമുക്ക് വൈദ്യുതി ഉല്പാദനം സാധ്യമാണ്.. സൂര്യനിൽ നിന്നും വരുന്ന ഊർജ്ജത്തിന്റെ വളരെ ചെറിയ ഭാഗം (3%) മാത്രമേ ഉപയോഗിക്കപ്പെടുന്നുള്ളൂ.74 പീറ്റാവാട്ട് ഊർജ്ജം സൂര്യനിൽ നിന്നും ഭൂമിയിയുടെ അന്തരീക്ഷത്തിന്റെ മുകൾതട്ടിലെത്തുന്നു എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഇതിൽ ഏകദേശം 30 ശതമാനത്തോളം തിരിച്ചു പ്രതിഫലിക്കപ്പെടുന്നു. ബാക്കി വരുന്നവ മേഘങ്ങൾ, സമുദ്രങ്ങൾ, കരപ്രദേശങ്ങൾ എന്നിവയാൽ ആഗിരണം ചെയ്യപ്പെടുന്നു. ഭൂമിയുടെ ഉപരിതലത്തിലെത്തിച്ചേരുന്ന സൂര്യപ്രകാശത്തിന്റെ വർണ്ണരാജിയിൽ പ്രധാനമായും അടങ്ങിയിരിക്കുന്നത് ദൃശ്യപ്രകാശം, ഇൻഫ്രാറെഡ് രശ്മികളും, അൾട്രാവയലറ്റ് കിരണങ്ങളുടെ ചെറിയൊരു ഭാഗവും ആണ്‌.






സൗരോജ്ജത്തെ വൈദ്യുതോർജ്ജമാക്കുന്ന ഉപകരണണമാണ് സോളാർ പാനൽ. ഇതിൽ സിലിക്കൺ എന്ന മൂലകം ഉപയോഗിച്ചിരിക്കുന്നു. ഫോട്ടോ വോൾടേയിക് പ്രഭാവം മൂലമാണ്‌ സോളാർ പാനലിൽ വൈദ്യുതി ഉണ്ടാകുന്നത്. സിലിക്കൺ പാളികളിൽ പതിക്കുന്ന സൂര്യപ്രകാശം അതിലുള്ള ആറ്റങ്ങളെ ഉദ്ദീപിപ്പിക്കുകയും ഇലക്ട്രോണുകളുടെ പ്രവാഹത്തിന് കാരണമാവുകയും ചെയ്യുന്നു. ഇലക്ട്രോണുകളൂടെ ഈ പ്രവാഹമാണ് വൈദ്യുതോർജ്ജമായി മാറുന്നത്.അമേരിക്കൻ ശാസ്ത്രജ്ഞനായ ബ്രാഡ് പിറ്റൽ ആണ് സോളാർ പാനൽ കണ്ടുപിടിച്ചത്. 


സൂര്യപ്രകാശത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള ഇലക്ട്രോണിക് ഉപകരണമാണ് സൗരോർജ്ജ സെൽ അഥവാ ഫോട്ടോവോൾട്ടായിക് സെൽ. ഫോട്ടോവോൾട്ടായിക് പ്രതിഭാസം മൂലമാണ് ഇതിൽ വൈദ്യുതോല്പാദനം നടക്കുന്നത്. സൗരോർജ്ജ സെല്ലുകൾക്ക് വളരെയേറെ ഉപയോഗങ്ങളുണ്ട്. ചെറിയ ഉപകരങ്ങളായ ഇലക്ട്രോണിക് കാൽക്കുലേറ്റർ മുതലായവയിൽ ഊർജ്ജസ്രോതസ്സാണ് സൗരോർജ്ജ സെൽ.


 

ടെറസിന്റെ മുകളിൽ മുഴുവനായി പാനല്‍ ഘടിപ്പിച്ചാല്‍ KSEBയെ നമ്മുടെ ഉപഭോക്താവ് ആക്കാം പകല്‍ മുഴുവന്‍ ഉല്പാദിപ്പിക്കുന്ന വൈദ്യുതിKSEBക്കു വില്‍ക്കാം . രാത്രി ആവശ്യത്തിന് ബാറ്ററിയില്‍ സൂക്ഷിക്കാം . നമ്മുടെ ഉപഭോഗത്തിന്റെ കൂടെ ഒരു സമ്പാദ്യവും കൂടിയാണ് . ഗവണ്‍മെന്റ തലത്തില്‍  ഈ പദ്ധതിക്ക് ബാങ്ക്‌ ലോണ്‍, സബ്സിഡി മുതലായവ ലഭിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് http://anert.gov.in/index.php/contact ,   0471 - 2338077, 2334122, 2333124, 2331803

 

 

മുഖ്യമന്ത്രി  ഓഫീസിന്റെ പ്രവര്‍ത്തനം ഇനി മുതല്‍ സൗരോര്‍ജ്ജത്താല്‍ . 

 കേരള മുഖ്യമന്ത്രി  ഓഫീസിന്റെ  ടെറസിന്റെ മുകളിൽ  പാനല്‍ ഘടിപ്പിച്ച് വൈദ്യുതി ഉല്പാദിപ്പിക്കുന്നു . 24 മണിക്കൂറും ഓഫീസിന്റെ  പ്രവര്‍ത്തനം സൗരോർജ്ജത്തിലാണ് .

 

 ഏറ്റവും വലിയ മേല്‍ക്കൂരാ സൗരോര്‍ജ്ജ നിലയം



Gloucester Marine Terminal ന്റെ 25 ഏക്കര്‍ മേല്‍ക്കൂരയില്‍ 9 MW ന്റെ സൗരോര്‍ജ്ജ നിലയം പ്രവര്‍ത്തിച്ചു തുടങ്ങി. 9,500 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് അന്തരീക്ഷത്തില്‍ നിന്ന് നീക്കം ചെയ്യുന്നതിന് തുല്യമാണ് ഇത് . അഞ്ച് മാസം കൊണ്ടാണ് പാനലുകളെല്ലാം സ്ഥാപിച്ചത്. $4.2 കോടി ഡോളര്‍ ചിലവായി. പ്രതി വര്‍ഷം $10 ലക്ഷം ഡോളര്‍ മുതല്‍ $15 ലക്ഷം ഡോളര്‍ വരെ വൈദ്യുത ബില്ലില്‍ കുറവ് അവര്‍ക്കുണ്ടാകുംഊര്‍ജ്ജത്തിന്റെ 80% ഈ സോളാര്‍ പാനലുകള്‍ നല്‍കുന്നു .

No comments: