അണ പൊട്ടുമോ ?
കൊടുമുടി സുകു
'ഒരണ ' - കിട്ടാനുണ്ടോ ?
ഒരണ കെട്ടാമായിരുന്നു.
ഒരണ കെട്ടിയാല്‍
'ഒരണ ' പൊട്ടുമോ ?
ഒരണ കെട്ടിയാലും
ഒരണക്കായി പിണങ്ങണോ?
പിണങ്ങി പിണങ്ങി കഴിയണോ ?
തിണ്ണയിലിരുന്നാല്‍
തിണ്ണമിടുക്കു കാട്ടണോ ?
തിണ്ണമിടുക്കിനും
തിണ്ണമിടുക്കിനും
തിണ്ണതന്നെ താങ്ങേണ്ടേ ?
ഇവിടെ രാജാവ്
നഗ്നനാണെന്ന് ഒരുണ്ണി വിളിച്ചോതി
നഗ്നനാണെന്ന് ഒരുണ്ണി വിളിച്ചോതി
ഉണ്ണിയോത്തിന് അലയൊലിയായി ,
"പട്ടിന്റെ ഊടും പാവുമിട്ട
രാജാവിന്റെ പട്ടുവസ്ത്രം
നഗ്നമാണെന്ന് "
അഴിയെണ്ണി കഴിയേണ്ടും കാലം
"അഴി" യില്ലാതാതുരാലയം "മതി"
കണ്ടതും കേട്ടതും മിണ്ടണ്ട
കൊണ്ടതും കൊന്നതും മിണ്ടണ്ട
അണ പൊട്ടിയാല്‍
അണ കിട്ടുമോ ?
ദീപസ്തംഭം മഹാശ്ചര്യം
നമുക്കും കിട്ടണം പണം.

No comments:
Post a Comment