തിരുവേഗപ്പുറ ഉത്സവം
എട്ടുദിവസത്തെ ആഘോഷത്തിന് ശേഷം
തിരുവേഗപ്പുറ മഹാക്ഷേത്രത്തിലെ ഉത്സവം കൊടിയിറങ്ങി. രാവിലെ എട്ടിന് മൂന്ന്
ദേവന്മാരെയും ആറാട്ട് കടവിലേക്ക് എഴുന്നെള്ളിച്ചു. തൂതപ്പുഴയിലെ തെളിനീരില്‍ മൂന്ന് ദേവന്മാരും ഒപ്പം നൂറുകണക്കിന്
വിശ്വാസികളും ആറാടി. ആറാട്ട് കഴിഞ്ഞ്
മടക്കത്തിനുള്ള പാണ്ടിമേളത്തിന് പ്രമാണം കൊട്ടി. ക്ഷേത്രത്തിലെത്തിയ ശേഷം
കൊടിക്കൂറ അഴിച്ച് മൂന്ന് ദേവന്മാരെയും ശ്രീലകത്തേക്ക് എഴുന്നള്ളിച്ചു.
ഉച്ചപൂജക്കുശേഷം പ്രസാദഊട്ടുമുണ്ടായി.
Photo- courtesy : THIRUVEGAPPURA MAHADEVA TEMPLE DEVASWOM










No comments:
Post a Comment