കുറച്ചു കാലമായി പ്രവർത്തനം നിലച്ചു പോയ mambazhi.blogspot.in വീണ്ടും സജീവമാകുന്നു.... സഹകരണം പ്രതീക്ഷിക്കുന്നു..
$

Sunday, 14 April 2013

Vishu


Tuesday, 26 March 2013

Sukumari


Saturday, 23 March 2013

THIRUVEGAPPURA MAHADEVA TEMPLE

തിരുവേഗപ്പുറ ഉത്സവം 










എട്ടുദിവസത്തെ ആഘോഷത്തിന് ശേഷം തിരുവേഗപ്പുറ മഹാക്ഷേത്രത്തിലെ ഉത്സവം കൊടിയിറങ്ങി. രാവിലെ എട്ടിന് മൂന്ന് ദേവന്മാരെയും ആറാട്ട് കടവിലേക്ക് എഴുന്നെള്ളിച്ചു. തൂതപ്പുഴയിലെ തെളിനീരില്‍ മൂന്ന് ദേവന്മാരും ഒപ്പം നൂറുകണക്കിന് വിശ്വാസികളും ആറാടി.  ആറാട്ട് കഴിഞ്ഞ് മടക്കത്തിനുള്ള പാണ്ടിമേളത്തിന് പ്രമാണം കൊട്ടി. ക്ഷേത്രത്തിലെത്തിയ ശേഷം കൊടിക്കൂറ അഴിച്ച് മൂന്ന് ദേവന്മാരെയും ശ്രീലകത്തേക്ക് എഴുന്നള്ളിച്ചു. ഉച്ചപൂജക്കുശേഷം പ്രസാദഊട്ടുമുണ്ടായി.
Photo- courtesy : THIRUVEGAPPURA MAHADEVA TEMPLE DEVASWOM

Thursday, 21 February 2013

കൊടുമുടിക്കാവ്‌


കൊടുമുടിക്കാവ്‌  പൂരം  ആഘോഷിച്ചു



ഫെബ്രുവരി 17 മുതല്‍ 19  വരെ
                             വിവിധ പരിപാടികള്‍

Sunday, 17 February 2013

പാന്‍സ്റ്റാര്‍സ്

 PANSTARRS വാല്‍നക്ഷത്രത്തെ നഗ്നനേത്രങ്ങളാൽ കാണാന്‍ ഈ വര്‍ഷം രണ്ട് അവസരങ്ങള്‍.

  ഒന്ന് 2013 മാര്‍ച്ച് 12 നാണ്. മറ്റൊന്ന് നവംബറിലും.


2011 ജൂൺ മാസത്തിൽ കണ്ടെത്തിയ ധൂമകേതുവാണ് പാൻസ്റ്റാർ എന്നറിയപ്പെടുന്ന C/2011 L4.   ഹവായ് ദ്വീപസമൂഹത്തിലെ മാവുഇ എന്ന ദ്വീപിൽ സ്ഥിതിചെയ്യുന്ന പാൻസ്റ്റാർ ദൂരദർശിനി ഉപയോഗിച്ചാണ് ഇത് കണ്ടെത്തിയത്. 2011 ജൂൺ മാസത്തിൽ C/2011 L4നെ കണ്ടെത്തുമ്പോൾ ഇതിന്റെ കാന്തിമാനം 19 മാത്രമായിരുന്നു. 2012 മെയ് മാസത്തിൽ ഇതിന്റെ കാന്തിമാനം 13.5 ആയി. 2012 ഒക്ടോബറിൽ കോമയുടെ വലിപ്പം 1,20,000 കി.മീറ്റർ ആണെന്നു കണക്കാക്കി. പാൻസ്റ്റാർസ് ധൂമകേതു ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന മാർച്ച് 5ന് ഭൂമിയുമായുള്ള അതിന്റെ അകലം 1.09 സൗരദൂരം ആയിരിക്കും. ഇത് സൂര്യനോട് ഏറ്റവും അടുത്തു വരുന്നത് 2013 മാർച്ച് 13ന് ആയിരിക്കും. ഒർട്ട് മേഘത്തിൽ നിന്നാണ് C/2011 L4 വരുന്നത്. ഇതിന്റെ പ്രദക്ഷിണകാലയളവ് 1,10,000 വർഷങ്ങളാണ് എന്ന് കണക്കാക്കിയിട്ടുണ്ട്.

കൂടുതല്‍ ചിത്രങ്ങള്‍ ലഭ്യമാണ്


Thursday, 17 January 2013

Sardar Jokes

ചിത്രങ്ങള്‍ സംസാരിക്കുന്നു














Sardar Jokes


Its easier to shoot a woman

Judge:why did u shoot ur wife
instead of shootingher lover?

Sardar:Your honour,
it's easier to shoot a woman once,
than shooting one man every week.


Sardar and his siter 

SARDAR APNI SISTER KE SAATH BIKE PE JA RAHA THA.
BOY: OH! PAAJI GIRLFRIEND K SAATH KAHA JA RAHE HO

SARDAR: OYE ! GIRLFRIEND HOGI TERI MERI TO SISTER HAI.

ഇങ്ങിനെ ഒരു ഗവണ്മെന്റ് നമുക്ക് വേണോ ?



ഈ സ്വിച്ച് ജനം  ഉപയോഗിച്ചിരുന്നെങ്കില്‍...............

Saturday, 8 December 2012

മലയാളം ബ്ലോഗ്ഗേര്‍സ്

എന്റെ ബ്ലോഗ്‌ മലയാളം ബ്ലോഗ്ഗേര്‍സ് ഗ്രൂപ്പില്‍ അംഗമായി 


Monday, 3 December 2012

JUPITER


കാഴ്ച ഒരുക്കി വ്യാഴം


സൗരയൂഥത്തിലെ ഏറ്റവും വലിയതും ഭാരമേറിയതും ആയ ഗ്രഹമാണ് വ്യാഴം. സൂര്യനിൽ നിന്നുള്ള ദൂരം മാനദണ്ഡമാക്കിയാൽ സൗരയൂഥത്തിലെ അഞ്ചാമത്തെ ഗ്രഹം. ഭൂമിയുടെ 318 ഇരട്ടിയാണു വ്യാഴത്തിന്റെ ഭാരം. സൗരയൂഥത്തിലെ മറ്റെല്ലാ ഗ്രഹങ്ങളുടെ ഭാരം കൂട്ടിയാലും വ്യാഴത്തിന്റെ പകുതിയേ വരൂ.


ഗ്രീക്ക്‌ പുരാണങ്ങളിലെ ദേവന്മാരുടെ രാജാവായ ജൂപ്പിറ്ററിന്റെ പേരാണ് ഇംഗ്ലീഷുകാർ ഇതിനു കൊടുത്തിരിക്കുന്നത്‌. 

സൂര്യനും, ചന്ദ്രനും, ശുക്രനും കഴിഞ്ഞാൽ ആകാശത്ത്‌ ഏറ്റവും പ്രഭയുള്ള ജ്യോതിർ ഗോളവും ഇതാണ്.


വ്യാഴത്തെ കൂടുതല്‍ വ്യക്തമായി അടുത്തു കാണാവുന്ന നാളുകളാണിത്. ഞായറാഴ്ച രാത്രി ഏഴുമണിയോടെയാണ് ശാസ്ത്ര സംഘടനകളും വാന നിരീക്ഷകരും കാത്തിരുന്ന മുഹൂര്‍ത്തം സമാഗതമായത്. പത്തുമണിയോടെ ദൃശ്യം കൂടുതല്‍ വ്യക്തമായി.വ്യാഴത്തിന് ഏറ്റവും തിളക്കമേറുന്നത് 03/12/12 തിങ്കളാഴ്ചയാവുമെന്ന് വാന നിരീക്ഷകര്‍ കരുതുന്നു.സൂര്യാസ്തമയത്തിനു ശേഷം കിഴക്കന്‍ ആകാശത്താണ് വ്യാഴം പ്രത്യക്ഷപ്പെടുന്നത്. 


വ്യാഴം ഭൂമിയോട് ഏറ്റവും അടുത്തുവരുന്ന സന്ദര്‍ഭമാണിത്. സൂര്യനും വ്യാഴത്തിനും മധ്യത്തിലൂടെ ഭൂമി കടന്നു പോകുന്നതിനാല്‍ ആകാശക്കാഴ്ച് പ്രഭയേറുന്നു. വ്യാഴത്തിന്റെ നാല് ഉപഗ്രഹങ്ങളും നൂറ്റാണ്ടുകളായി വ്യാഴത്തില്‍ കാണപ്പെടുന്ന ചുഴലിക്കാറ്റിന്റെ വളയങ്ങളും കണ്ടതായി നിരീക്ഷകര്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ വ്യാഴക്കാഴ്ചയ്ക്കായി നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ ശാസ്ത്ര സാങ്കേതിക മ്യൂസിയത്തില്‍ ആധുനിക ടെലിസ്‌കോപ്പുകള്‍ ഉപയോഗിച്ച് വ്യാഴ നിരീക്ഷണത്തിനുള്ള സംവിധാനം ഏര്‍പ്പെടുത്തി. ഏതാനും ദിവസങ്ങള്‍ കൂടി കണ്ണിനു വിരുന്നൊരുക്കുന്ന ഈ പ്രതിഭാസം തുടരും.

Saturday, 10 November 2012

KERALA GOD'S OWN COUNTRY


കേരളത്തിലെ ഗവണ്‍മെന്റിന്റെ  പ്രധാന വരുമാനമാര്‍ഗ്ഗങ്ങള്‍  മദ്യവില്‍പ്പന ,സ്വര്‍ണം , ഭൂമി കച്ചവടം , മറുനാടന്‍ മലയാളി അയ്ക്കുന്ന പണം . ഇത്  സ്ഥായിയായ മാര്‍ഗമാണ് എന്നു കരുതുന്നത് ശരിയാണോ ? .
               
                                     ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റിന്റെ പ്രധാന വരുമാനമാര്‍ഗ്ഗങ്ങള്‍  എന്തല്ലാമാണ്‌ ? 
                                       നികുതി പിരിവ് ,പൊതുമേഖലാ സ്ഥാപനങ്ങള്‍ നല്‍കുന്ന ലാഭം ,  പിഴയായി ലഭിക്കുന്ന പണം , കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന  പദ്ധതി വിഹിതം തുടങ്ങിയവയാണ്‌ . എന്നാല്‍ ഈ വരുമാനമാര്‍ഗ്ഗങ്ങള്‍ എത്രമാത്രം നടപ്പിലാക്കുന്നുണ്ട് ? . 

                                 

                             ഇപ്പോള്‍ കേരളം  ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍ എന്തല്ലാമാണ്‌ ? കൊച്ചി മെട്രോ , കോഴിക്കോട് മോണോ റയില്‍ , അതിവേഗ റെയില്‍ , സീ പ്ലൈയിന്‍ , ഏജൂസിറ്റി , സ്മാര്‍ട്ട് സിറ്റി , ആറുവരി പാത , എയര്‍ കേരള തുടങ്ങിയവയാണ്‌ .

എന്നാല്‍ ഇതാണോ യഥാര്‍ത്ഥത്തില്‍  കേരളത്തില്‍  ചര്‍ച്ചചെയ്യപ്പെണ്ടത് ? ................... ചര്‍ച്ചചെയ്യപ്പെണ്ടതലേ ? ................ മാധ്യമങ്ങള്‍ക്ക് ഈ കാര്യത്തില്‍ ഒരു പങ്കുമില്ലേ ? .............. ചിന്തിക്കണം  ................. 

Friday, 9 November 2012

SATHYAN

സിനിമാ ചരിത്രത്തിന്റെ പുറംചട്ടയില്‍ തെളിയുന്ന സൂര്യൻ





അനശ്വര നടന്‍  സത്യന് നൂറ്‌  


 1912 നവംബര്‍ ഒന്‍പതിനാണ്  സത്യന്‍ ജനിച്ചത്. അധ്യാപകന്‍, ക്ലാര്‍ക്ക്, പട്ടാളക്കാരന്‍, പൊലീസ് തുടങ്ങി പല ജോലികള്‍ ചെയ്തു തൊലിവെളുപ്പോ, നിറമോ ഉയരമോ ശബ്ദഗാംഭീര്യമോ ഒന്നുമില്ലാതെ അഭിനയമികവ്  ഒന്നുകൊണ്ടുമാത്രം നായക സങ്കല്‍പ്പങ്ങള്‍ തിരുത്തിയെഴുതിയാണ് നാല്‍പ്പതുകാരനായ സത്യന്‍ മലയാളത്തിലെ പുതുമുഖ നായകനായത്.



 മലയാളത്തിന്‍റെ മഹാനടന്റെ ആദ്യ ചിത്രം ത്യാഗസീമ പുറത്തിറങ്ങിയില്ല. ആത്മസഖിയിലൂടെയാണ് ആദ്യമായി ആ രൂപം വെള്ളിത്തിരയില്‍ പതിഞ്ഞത്.  നീലക്കുയിലിലെ പ്രകടനം സത്യനെ മലയാളിയുടെ പ്രിയങ്കരനാക്കി.  അഭിനയ മേന്മ കൊണ്ടാണ് അദ്ദേഹം മലയാളിയുടെ ഹൃദയം കവര്‍ന്നത്. പ്രണയ നായകനായും പരുക്കനായ ഭര്‍ത്താവായും വാത്സല്യ നിധിയായ അച്ഛനായും വൃദ്ധനായും വിരൂപിയായുമൊക്കെ സത്യന്‍ വെള്ളിത്തിരയിലെത്തി.  സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് തുടക്കമിട്ട വര്‍ഷം തന്നെ മികച്ച നടനുള്ള പുരസ്കാരം സത്യന്‍ സ്വന്തമാക്കി. 


സാഹിത്യ കൃതികളെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച പല സിനിമകളിലെയും നായകവേഷം സത്യന് ലഭിച്ചു. മലയാള സിനിമയില്‍ ഏറ്റവുമധികം സാഹിത്യസൃഷ്ടികള്‍ക്ക് ജീവന്‍കൊടുത്ത സത്യന്റെ  ജന്മവാര്‍ഷികം  ആഘോഷിക്കുമ്പോള്‍ മലയാളി മനസ്സുകളില്‍ മിന്നിമായുന്നതും  ജീവന്‍ തുടിക്കുന്ന കഥാപാത്രങ്ങള്‍.
 തകഴിയുടെ ചെമ്മീനും, അനുഭവങ്ങള്‍ പാളിച്ചകളും മലയാറ്റൂരിന്റെ യക്ഷി ,ഉറൂബിന്റെ നീലക്കുയിലും നായരുപിടിച്ച പുലിവാലും ,കേശവദേവിന്റെ ഓടയില്‍നിന്ന' , കോവൂരിന്റെ അമ്മയെ കാണാന്‍ , തോപ്പില്‍ഭാസിയുടെ മുടിയനായ പുത്രന്‍  , എം.ടി.യുടെ പകല്‍ക്കിനാവ, കുട്ട്യേടത്തി ,  മുട്ടത്തുവര്‍ക്കിയുടെ ഇണപ്രാവുകളും വെളുത്ത കത്രീനയും , പാറപ്പുറം, തിക്കോടിയന്‍, ലളിതാംബിക അന്തര്‍ജനം, സേതുനാഥ്, കാനം, വൈക്കം ചന്ദ്രശേഖരന്‍നായര്‍.... എഴുത്തുകാരുടെയൊക്കെ തൂലിക ഇങ്ങനെ സത്യ തേടിയെത്തി. 



നൂറ്റിയമ്പതിലധികം മലയാള ചിത്രങ്ങളിലും രണ്ട് തമിഴ് ചിത്രങ്ങളിലും  വേഷമിട്ട സത്യന്‍ അര്‍ബുദത്തിന്‍റെ പിടിയിലായിട്ടും രോഗത്തെ  അവഗണിച്  അഭിനയം തുടര്‍ന്നു. ഒടുവില്‍ 1971 ജൂണ്‍ 15ന് സത്യന്‍ വിടപറഞ്ഞു . സത്യന്‍ ഒഴിച്ചിട്ടുപോയ കസേര ഇപ്പോഴും മലയാള ചലച്ചിത്രലോകത്ത്‌ ഒഴിഞ്ഞു കിടക്കുകയാണ്.

Tuesday, 9 October 2012

VAGA BORDER

  വാഗാ അതിര്‍ത്തിയില്‍ സൗഹൃദ യുദ്ധം

ഇന്ത്യയുടേയും പാകിസ്താന്റെയും ഇടയിലുള്ള ഒരേ ഒരു മുറിച്ചു കടക്കൽ പാതകടന്നു പോകുന്ന അതിർത്തി പ്രദേശമാണ്‌ വാഗ . ഭാരതത്തിലെ അമൃതസറിന്റേയും പാകിസ്താനിലെ ലാഹോറിന്റെയും ഇടയിലുള്ള ഗ്രാൻഡ് ട്രങ്ക് റോഡിലാണ്‌ ഇതിന്റെ സ്ഥാനം. വാഗയെന്നത് ഒരു ഗ്രാമം കൂടിയാണ്‌. അതിലൂടെയാണ്‌ വിവാദ റാഡ്ക്ലിഫ്ഫ് രേഖ കടന്ന് പോകുന്നത്. 1947 ൽ സ്വതന്ത്ര സമയത്താണ്‌ വാഗ രണ്ടായി ഭാഗിച്ചത്. ഇന്ന് കിഴക്കൻ വാഗ ഇന്ത്യയുടേയും പടിഞ്ഞാറൻ വാഗ പാകിസ്താന്റെയും ഭാഗമാണ്‌. 


ഏഷ്യയിലെ "ബർലിൻ മതിൽ" എന്ന് വിളിക്കപ്പെടുന്ന വാഗ അതിർത്തിയിൽ എല്ലാ ദിവസവും "പാതാക താഴ്ത്തൽ" എന്ന ചടങ്ങ് നടന്നു വരുന്നു. ഈ സമയത്ത് അതിർത്തിയിലെ പാകിസ്താന്റെയും ഇന്ത്യയുടേയും സുരക്ഷാ സൈന്യത്തിന്റെ(ബി.എസ്.എഫ്) അത്യുജ്ജ്വലവും ആവേശഭരിതവുമായ സൈനിക പരേഡുകൾ നടക്കാറുണ്ട്. വിദേശികൾക്ക് സ്വല്പം ശത്രുതയും ആക്രമണസ്വഭാവവും പുലർത്തുന്നതായി ഈ പരേഡ് അനുഭവപ്പെടാമെങ്കിലും, യഥാർത്ഥത്തിൽ കാഴ്ചക്കാരായി സ്റ്റേഡിയത്തിലിരിക്കുന്ന ഇരു രാജ്യങ്ങളിലേയും ജനക്കൂട്ടങ്ങൾക്ക് വിനോദത്തിന്റെ രസക്കാഴ്ച്ചകളൊരുക്കുന്നതാണ്‌ ഈ പരിപാടി.  


ഇരു രാജ്യങ്ങളിലേയും സൈനിക വിഭാഗം വർണ്ണാഭമായ തലപ്പാവുളോടുകൂടിയ സൈനിക വസ്ത്രങ്ങളായിരിക്കും ധരിച്ചിരിക്കുക. 




ദൈനം ദിന കാര്യങ്ങൾക്കായി ചിലപ്പോൾ ഇരുരാജ്യങ്ങളിലെയും സൈനിക ഉദ്യോഗസ്ഥർ എതിർ രാജ്യത്തിന്റെ ആപീസുകളിൽ എത്താറുണ്ട്. 




വർഷങ്ങളായി വാഗ അതിർത്തിയിലെ സംഭവ വികാസങ്ങൾ ഇന്ത്യാ-പാകിസ്താൻ ബന്ധങ്ങളിലെ ഒരു ബാരോമീറ്റർ ആയി നിലകൊള്ളുന്നു