പെട്രോള്‍ വില കണക്കുകള്‍
പെട്രോള്‍ വില താരതമ്യപ്പെടുത്തുമ്പോള് ലോകത്ത് ഏറ്റവും കൂടുതല്‍ വില നല്‍കി പെട്രോള്‍ വാങ്ങുന്നത് ഇന്ത്യക്കാര്‍ തന്നെ! 98 രാജ്യങ്ങളെ പിന്തള്ളിയാണ് ഇന്ത്യ ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്. രൂപയുടെ വിനിമയ മൂല്യം അടിസ്ഥാനമാക്കി തയ്യാറാക്കിയ കണക്കുകള്‍ പ്രകാരമാണിത്.
ഏറ്റവും കുറഞ്ഞ വിലയ്ക്ക് പെട്രോല്‍ ലഭിക്കുന്ന രാജ്യം വെനിസ്വേലയാണ്. ലിറ്റിന് 1.14 രൂപ നല്‍കിയാല്‍ മതിയാകും. യുഎസില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 42.82 രൂപയാണ്. നമ്മുടെ ചുറ്റുമുള്ള രാജ്യങ്ങളിലെ പെട്രോളിന്റെ വിലയൊന്ന് പരിശോധിക്കാം. പാകിസ്ഥാന്‍- 26 രൂപ, ബംഗ്‌ളാദേശ്- 22 രൂപ, ക്യൂബ- 19 രൂപ, നേപ്പാള്‍- 34 രൂപ, ബര്‍മ്മ- 30 രൂപ, അഫ്‌ഗാനിസ്ഥാന്‍-36 രൂപ.

പെട്രോള്‍ നികുതിക്കായി ജനങ്ങളെ പിഴിയുന്ന ഇന്ത്യ ഡീസല്‍ വിലയുടെ കാര്യത്തില്‍ ഇരുപത്തിമൂന്നാം സ്ഥാനത്താണ്. 2010 ജൂണില്‍ ഇന്ധനവില നിശ്ചയിക്കാനുള്ള അധികാരം എണ്ണ കമ്പനികള്‍ക്ക് കൈമാറിയ ശേഷം ഇത് ആറാമത്തെ വില വര്‍ധനവ്. സ്വകാര്യ കമ്പനികള്‍ രംഗത്തുവന്നതിനു ശേഷമാണ് എണ്ണവില കുതിച്ചുയരാന്‍ തുടങ്ങിയത്. അടിസ്ഥാനപരമായി ഒരു ലിറ്റര്‍ പെട്രോളിന് 16.50 രൂപയാണ്. കേന്ദ്രസര്‍ക്കാരിന്റെ നികുതി- 11.80 രൂപ, എക്‌സൈസ് ഡ്യൂട്ടി- 9.75 രൂപ, സംസ്ഥാനങ്ങളുടെ നികുതി- 8.00 രൂപ(ഇത് ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്‌തമായിരിക്കും), വാറ്റ് നികുതി- 4.00. ഇതെല്ലാം കൂടിയായാല്‍ പെട്രോള്‍ വില 50.05 രൂപയാണ്. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയില്‍ പെട്രോള്‍ ലിറ്ററിന് ശരാശരി 68.75 രൂപയാണ്. അപ്പോള്‍ നികുതിയെല്ലാം കിഴിച്ചുള്ള തുക 18.70 രൂപയാണ്. ഇതാണ് എണ്ണക്കമ്പനികളുടെ ലാഭം.

No comments:
Post a Comment