കുറച്ചു കാലമായി പ്രവർത്തനം നിലച്ചു പോയ mambazhi.blogspot.in വീണ്ടും സജീവമാകുന്നു.... സഹകരണം പ്രതീക്ഷിക്കുന്നു..
$

Wednesday, 30 May 2012

Viswanathan Anand

വിശ്വനാഥന്‍ ആനന്ദിന്‌ തുടര്‍ച്ചായായ നാലാം ലോക ചെസ് ചാമ്പ്യന്‍ കിരീടം
വിശ്വനാഥൻ ആനന്ദ്
 തമിഴ്നാട്ടിൽ 1969 ഡിസംബർ 11-ന്‌  ആണ്‌ ആനന്ദിന്റെ ജനനം. ആറാം വയസ്സിൽത്തന്നെ ചെസ്സ്കളി തുടങ്ങി. അമ്മയായിരുന്നു ആദ്യഗുരു. ഇന്ത്യയിൽ നിന്നുള്ള ചെസ്സ് ഗ്രാൻഡ്‌മാസ്റ്ററും ഫിഡെയുടെ നിലവിലെ ലോക ചെസ്സ് ചാമ്പ്യനുമാണ്. ലോകചെസ്സ് കിരീടം നേടിയ ആദ്യ ഏഷ്യാക്കാരൻ, ചെസ്സ് ഓസ്കാർ ലഭിച്ച ആദ്യ ഏഷ്യാക്കാരൻ ഇന്ത്യയിലെ ഗ്രാൻഡ് മാസ്റ്റർ എന്ന നിലയിൽ പ്രശസ്തനാണ്‌ ഇദ്ദേഹം. ലോകം കണ്ട ഏറ്റവും മികച്ച ചെസ്സ്താരങ്ങളിലൊരാളായി അറിയപ്പെടുന്ന ഇദ്ദേഹത്തിനായിരുന്നു ആദ്യത്തെ ഖേൽരത്ന അവാർഡ്.
 ഇസ്രായേല്‍ ഗ്രാന്റ് മാസ്റ്റര്‍ ജെല്‍ഫാന്റിനെ പരാജയപ്പെടുത്തിയാണ്‌ ആനന്ദ് കിരീടം സ്വന്തമാക്കിയത്.

No comments: