കുറച്ചു കാലമായി പ്രവർത്തനം നിലച്ചു പോയ mambazhi.blogspot.in വീണ്ടും സജീവമാകുന്നു.... സഹകരണം പ്രതീക്ഷിക്കുന്നു..
$

Saturday 19 November 2011

പമ്പാനദി

പമ്പാനദി മരിക്കുന്നു ?.......
കേരളത്തിലെ മൂന്നാമത്തെ നീളം കൂടിയ നദിയാണ് പമ്പാനദി. ശബരിമലയിലെ അയ്യപ്പ ക്ഷേത്രത്തിന്റെ സാന്നിധ്യം മൂലം പുണ്യനദിയായി അറിയപ്പെടുന്ന പമ്പാനദിയെ “ദക്ഷിണ ഗംഗ”യെന്നും വിളിക്കുന്നു . പമ്പാനദിയുടെ ഉത്ഭവം സമുദ്രനിരപ്പിൽ നിന്നും 1650 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പീരുമേടിലെ പുളച്ചിമലയിലാണ്‌. പിന്നീടത് റാന്നി,പത്തനംതിട്ട,ചെങ്ങന്നൂർ,തിരുവല്ല,ചങ്ങനാശ്ശേരി,കുട്ടനാട്,അമ്പലപ്പുഴ എന്നീ താലൂക്കുകളിലൂടെ ഒഴുകി അവസാനം വേമ്പനാട്ട് കായലിൽ പതിക്കുന്നു. കുട്ടനാട്ടിലെ ഒരു പ്രധാന ജലസ്രോതസ്സ് പമ്പാനദിയാണ്‌.
കേരളത്തിന്റെ സാംസ്കാരിക ചൈതന്യം
ശബരിമല ധർമ്മശാസ്താക്ഷേത്രം

 

മാരാമൺ കൺവൻഷൻ


ആറന്മുള വള്ളംകളി

ഉത്ഭവവും സഞ്ചാരവും

പീരുമേട്ടിലെ 1650 മീ.ഉയരത്തിൽ പുളച്ചിമലകളിലെ സ്രോതസ്സിൽ നിന്ന് ഉത്ഭവിക്കുന്നു. ശബരിമല, ആറൻ‌മുള, എന്നിവിടങ്ങളിൽ കൂടി പടിഞ്ഞാറേക്കു ഒഴുകി ആലപ്പുഴ ജില്ലയിൽ വച്ച് മണിമലയാർ, അച്ചൻ‌കോവിലാർ എന്നിവയുമായി ചേർന്ന് വേമ്പനാട്ടു കായലിൽ പതിക്കുന്നു. ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളി പൊഴിയിൽ പമ്പാനദിയുടെ ഒരു കൈവഴി അറബിക്കടലിൽ പതിക്കുന്നു.
മലിനീകരണം
 പമ്പയിലുള്ള  വെള്ളം കോളിഫോം ബാക്ടീരിയയുടെ ഗുരുതര സാന്നിധ്യമുള്ളതാണു. 

 പ്ലാസ്‌റ്റിക്‌ മാലിന്യങ്ങള് പമ്പയുടെ മറ്റൊരു ശാപമാണ് .






No comments: