കുറച്ചു കാലമായി പ്രവർത്തനം നിലച്ചു പോയ mambazhi.blogspot.in വീണ്ടും സജീവമാകുന്നു.... സഹകരണം പ്രതീക്ഷിക്കുന്നു..
$

Sunday 26 August 2012

ONAM

            ചിങ്ങമാസത്തിലെ തിരുവോണം

                       
                                                ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ  തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്ന  വിളവെടുപ്പു അഥവാ വ്യാപാരോത്സവമാണ് ഓണം . കാലവർഷം കഴിഞ്ഞ് മാനം തെളിയുന്ന ഈ കാലത്താണ് വിദേശകപ്പലുകൾ പണ്ട് സുഗന്ധദ്രവ്യ വ്യാപാരത്തിനായി കേരളത്തിൽ കൂടുതലായി അടുത്തിരുന്നത്. അങ്ങനെ സ്വർണ്ണം കൊണ്ടുവരുന്ന ഈ മാസത്തെ പൊന്നിൻ ചിങ്ങമാസമെന്നും ഓണത്തെ പൊന്നോണമെന്നും വിളിക്കാനുള്ള കാരണമതാണ്. കേരളത്തിൽ വിളവെടുപ്പിനേക്കാൾ അതിന്റെ വ്യാപാരത്തിനായിരുന്നു പ്രാധാന്യം.3

ഓണവും ഐതിഹ്യവും

                                            

                             ഒന്നിലധികം ഐതിഹ്യങ്ങളുള്ള ആഘോഷമാണ്‌ ഓണം. പ്രധാന ഐതിഹ്യം മഹാബലിയുടെത്‌ തന്നെ. പരശുരാമകഥയുമായി ബന്ധപ്പെട്ട  ഐതിഹ്യവും, ശ്രീബുദ്ധനുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള കഥകളും, സസ്യദേവതാരാധനയുമായി ബന്ധപ്പെട് ഐതിഹ്യവും,   കേരള രാജാവായിരുന്ന മന്ഥരാജാവ് ബന്ധപ്പെടുത്തിക്കൊണ്ടുള്ള കഥകളും, ചേരമാൻപെരുമാളുമായി ബന്ധപ്പെട്ട  ഐതിഹ്യവും ഉണ്ട്‌ .



No comments: