കുറച്ചു കാലമായി പ്രവർത്തനം നിലച്ചു പോയ mambazhi.blogspot.in വീണ്ടും സജീവമാകുന്നു.... സഹകരണം പ്രതീക്ഷിക്കുന്നു..
$

Monday 3 December 2012

JUPITER


കാഴ്ച ഒരുക്കി വ്യാഴം


സൗരയൂഥത്തിലെ ഏറ്റവും വലിയതും ഭാരമേറിയതും ആയ ഗ്രഹമാണ് വ്യാഴം. സൂര്യനിൽ നിന്നുള്ള ദൂരം മാനദണ്ഡമാക്കിയാൽ സൗരയൂഥത്തിലെ അഞ്ചാമത്തെ ഗ്രഹം. ഭൂമിയുടെ 318 ഇരട്ടിയാണു വ്യാഴത്തിന്റെ ഭാരം. സൗരയൂഥത്തിലെ മറ്റെല്ലാ ഗ്രഹങ്ങളുടെ ഭാരം കൂട്ടിയാലും വ്യാഴത്തിന്റെ പകുതിയേ വരൂ.


ഗ്രീക്ക്‌ പുരാണങ്ങളിലെ ദേവന്മാരുടെ രാജാവായ ജൂപ്പിറ്ററിന്റെ പേരാണ് ഇംഗ്ലീഷുകാർ ഇതിനു കൊടുത്തിരിക്കുന്നത്‌. 

സൂര്യനും, ചന്ദ്രനും, ശുക്രനും കഴിഞ്ഞാൽ ആകാശത്ത്‌ ഏറ്റവും പ്രഭയുള്ള ജ്യോതിർ ഗോളവും ഇതാണ്.


വ്യാഴത്തെ കൂടുതല്‍ വ്യക്തമായി അടുത്തു കാണാവുന്ന നാളുകളാണിത്. ഞായറാഴ്ച രാത്രി ഏഴുമണിയോടെയാണ് ശാസ്ത്ര സംഘടനകളും വാന നിരീക്ഷകരും കാത്തിരുന്ന മുഹൂര്‍ത്തം സമാഗതമായത്. പത്തുമണിയോടെ ദൃശ്യം കൂടുതല്‍ വ്യക്തമായി.വ്യാഴത്തിന് ഏറ്റവും തിളക്കമേറുന്നത് 03/12/12 തിങ്കളാഴ്ചയാവുമെന്ന് വാന നിരീക്ഷകര്‍ കരുതുന്നു.സൂര്യാസ്തമയത്തിനു ശേഷം കിഴക്കന്‍ ആകാശത്താണ് വ്യാഴം പ്രത്യക്ഷപ്പെടുന്നത്. 


വ്യാഴം ഭൂമിയോട് ഏറ്റവും അടുത്തുവരുന്ന സന്ദര്‍ഭമാണിത്. സൂര്യനും വ്യാഴത്തിനും മധ്യത്തിലൂടെ ഭൂമി കടന്നു പോകുന്നതിനാല്‍ ആകാശക്കാഴ്ച് പ്രഭയേറുന്നു. വ്യാഴത്തിന്റെ നാല് ഉപഗ്രഹങ്ങളും നൂറ്റാണ്ടുകളായി വ്യാഴത്തില്‍ കാണപ്പെടുന്ന ചുഴലിക്കാറ്റിന്റെ വളയങ്ങളും കണ്ടതായി നിരീക്ഷകര്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ വ്യാഴക്കാഴ്ചയ്ക്കായി നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ ശാസ്ത്ര സാങ്കേതിക മ്യൂസിയത്തില്‍ ആധുനിക ടെലിസ്‌കോപ്പുകള്‍ ഉപയോഗിച്ച് വ്യാഴ നിരീക്ഷണത്തിനുള്ള സംവിധാനം ഏര്‍പ്പെടുത്തി. ഏതാനും ദിവസങ്ങള്‍ കൂടി കണ്ണിനു വിരുന്നൊരുക്കുന്ന ഈ പ്രതിഭാസം തുടരും.

No comments: