കുറച്ചു കാലമായി പ്രവർത്തനം നിലച്ചു പോയ mambazhi.blogspot.in വീണ്ടും സജീവമാകുന്നു.... സഹകരണം പ്രതീക്ഷിക്കുന്നു..
$

Saturday 8 September 2012

High-speed Railway Corridor (Thiruvananthapuram–Mangalore )


  ഹൈ സ്പീഡ് റയില്‍വേ കോറിഡോര്‍

 ആവശ്യകതയും പ്രായോഗികതയും

(തിരുവനന്തപുരം - മംഗലാപുരം അതിവേഗ ഇടനാഴി)



അതിവേഗഇടനാഴി അടിസ്ഥാനവിവരം

തിരുവനന്തപുരത്തേയും മംഗലാപുരത്തയും ബന്ധിപ്പിക്കാനുദ്ദേശിക്കുന്ന അതിവേഗ തീവണ്ടി ഗതാഗത ഇടനാഴിയാണ് തിരുവനന്തപുരം - മംഗലാപുരം അതിവേഗ ഇടനാഴി. ആകെ ഒൻപത് സ്റ്റേഷനുകളാണ് ഉണ്ടാവുക. ഡി.എം.ആർ.സിയാണ് ഇതിന് വേണ്ടി സാധ്യതാ പഠനം നടത്തുന്നത് . 2020-ഓടെ ഓടീക്കാമെന്നാണ് പ്രതിക്ഷിക്കുന്നത്. 2006-ൽ കേരളസർക്കാർ വിഭാവനം ചെയ്ത ഈ പദ്ധതി ആദ്യം കാസർഗോഡ് വരെയായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ പിന്നീട് കർണ്ണാടക സർക്കാർ താത്പര്യം കാണിച്ചതിനെ തുടർന്ന് മംഗലാപുരം വരെ പദ്ധതി  നീട്ടുകയായിരുന്നു . 





 തിരുവനന്തപുരം- മംഗലാപുരം 
 അതിവേഗ തീവണ്ടി ഗതാഗത ഇടനാഴി  പഠനം (DMRC)

ഏജന്‍സി കേരള ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ആണ്  .

 Elevated/Grade-separated. Dedicate passenger track എന്ന സാങ്കേതിക വിദ്യ ഉപയോഗിക്കുന്നു . 

നിലയങ്ങൾ   9

പാതയുടെ ഗേജ്  Standard Gauge ആണ് .

 പാതകളുടെ എണ്ണം  2 ആണ് . 

 സര്‍വേ നടപടികള്‍ നടന്നു വരുന്നു . 


തിരുവനന്തപുരം - മംഗലാപുരം 
അതിവേഗ ഇടനാഴി നിലയങ്ങൾ




Head station
Thiruvananthapuram
Stop on track
കൊല്ലം
Stop on track
കോട്ടയം
Station on track
കൊച്ചി
Station on track
തൃശ്ശൂർ
Stop on track
Shornur
Station on track
കോഴിക്കോട്
Station on track
Kannur
Stop on track
Kasaragod
Head station
        
മംഗലാപുരം



തിരുവനന്തപുരം - മംഗലാപുരം 
അതിവേഗ ഇടനാഴി ആവശ്യകതയും പ്രായോഗികതയും



ഇത്രയും തുക ചിലവാക്കി നിര്‍മിക്കപ്പെടുന്ന ഈ പാത ലാഭകരമായി നടത്തി  കൊണ്ടു പോകാന്‍ കഴിയുമോ ?  കേരളം പോലൊരു സംസ്ഥാനത്ത് പാത  സ്ഥലം കണ്ടെത്തി ഏെറടുക്കുക എന്നത്  പ്രായോഗികമാണോ എന്ന്  പരിശോധിക്കണം . നിലവിലെ  പാത ശക്തി കൂടുകയാണ് കൂടുതല്‍  പ്രായോഗികമായത് .സ്ഥലം ഏെറടുക്കലും പുനരധിവാസവും ദുഷ്കരമായിരിക്കും . ഇത്രയും ദൂരം പാത നിര്‍മ്മിക്കുന്നത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ ലഭ്യത കേരളത്തിനു  താങ്ങാവുന്നതിലും കൂടുതലാണ് . 




1 comment:

Anonymous said...

Parishath Calicut Univsity
പൂര്‍ണമായും പുതിയ പാത- ഭൂമി വേണ്ടത് 3000 ഏക്കര്‍. ഭൂമി എവിടെനിന്ന്?
കേരളത്തിന്റെ ഏതാണ്ട് 10വര്‍ഷത്തെ മൊത്തം പദ്ധതി അടങ്കലിനു (14000 കോടി/വര്‍ഷം) തുല്യമായ തുക ഈ ഒറ്റ പദ്ധതിക്ക്. പണം എവിടെ നിന്ന്?
TVPM-KKD ടിക്കറ്റ് നിരക്ക് ഏതാണ്ട് 6000 രൂപ
. എത്രപേര്‍ ഇത് ഉപയോഗപ്പെടുത്തും? യാത്രക്കാര്‍ കുറഞ്ഞാല്‍ മുടക്കുമുതല്‍ എങ്ങനെ തിരിച്ചു പിടിക്കും?വായ്പയായാലും സ്വകാര്യപങ്കാളിത്തമായാലും മുഴുവന്‍ സമൂഹവും ഭാരം പേറേണ്ടി വരില്ലേ? ബി.ഒ.ടി റോഡിന്റെ ദുരവസ്ഥയുടെ ഇരട്ടിയാകില്ലേ അപ്പോള്‍ നമ്മുടെ അവസ്ഥ? കുറഞ്ഞ യാത്രാക്കൂലി എന്നതല്ലേ ഇപ്പോള്‍ റെയില്‍വേയെ ആകര്‍ഷകമാക്കുന്നത്. നിലവിലെ മുഴുവന്‍ പാതകളും നാലുവരിയാക്കിയാല്‍ രണ്ടു വരി എക്സ്പ്രസ് ട്രെയിനിനും രണ്ടുവരി പാസഞ്ചര്‍ ട്രെയിനിനും മാറ്റിവെക്കുന്നതല്ലേ നാടിനു നല്ലത്? തിരു.പുരം-കൊല്ലം, കൊല്ലം-ആലപ്പുഴ, അലപ്പുഴ-എറണാകുളം, എറണാകുളം-പാലക്കാട്, പാലക്കാട്-കോഴിക്കോട്, കോഴിക്കോട്-മംഗലാപുരം എന്നിങ്ങനെ മെമു/സബര്‍ബന്‍ ട്രെയിനുകള്‍ ഓടിക്കാന്‍ ഇതിന്റെ പാതി ചെലവു മതിയാകുമല്ലോ? റോഡ് ഗതാഗതത്തിലെ ശ്വാസംമുട്ടലിനും ആശ്വാസമാകില്ലേ അപ്പോള്‍? വൈദ്യുതീകരിക്കുകയും സ്റ്റേഷനുകള്‍ നവീകരിക്കുകയും ട്രെയിനുകള്‍ വര്‍ധിപ്പിക്കുകയും അനുബന്ധ ബസ് സര്‍വീസുകള്‍ കാര്യക്ഷമമാക്കുകയും ചെയ്യുന്ന റെയില്‍വേ വികസനമാണ് നാടിനാവശ്യം. ശാസ്ത്രീയമായ ഗതാഗതനയം രൂപപ്പെടുത്തുകയാണ് വേണ്ടത്. ജനത്തിനെ അന്ധാളിപ്പിച്ച് ആവേശഭരിതമാക്കുന്ന ഭീമന്‍ പദ്ധതികളല്ല.