കുറച്ചു കാലമായി പ്രവർത്തനം നിലച്ചു പോയ mambazhi.blogspot.in വീണ്ടും സജീവമാകുന്നു.... സഹകരണം പ്രതീക്ഷിക്കുന്നു..
$

Friday 9 November 2012

SATHYAN

സിനിമാ ചരിത്രത്തിന്റെ പുറംചട്ടയില്‍ തെളിയുന്ന സൂര്യൻ





അനശ്വര നടന്‍  സത്യന് നൂറ്‌  


 1912 നവംബര്‍ ഒന്‍പതിനാണ്  സത്യന്‍ ജനിച്ചത്. അധ്യാപകന്‍, ക്ലാര്‍ക്ക്, പട്ടാളക്കാരന്‍, പൊലീസ് തുടങ്ങി പല ജോലികള്‍ ചെയ്തു തൊലിവെളുപ്പോ, നിറമോ ഉയരമോ ശബ്ദഗാംഭീര്യമോ ഒന്നുമില്ലാതെ അഭിനയമികവ്  ഒന്നുകൊണ്ടുമാത്രം നായക സങ്കല്‍പ്പങ്ങള്‍ തിരുത്തിയെഴുതിയാണ് നാല്‍പ്പതുകാരനായ സത്യന്‍ മലയാളത്തിലെ പുതുമുഖ നായകനായത്.



 മലയാളത്തിന്‍റെ മഹാനടന്റെ ആദ്യ ചിത്രം ത്യാഗസീമ പുറത്തിറങ്ങിയില്ല. ആത്മസഖിയിലൂടെയാണ് ആദ്യമായി ആ രൂപം വെള്ളിത്തിരയില്‍ പതിഞ്ഞത്.  നീലക്കുയിലിലെ പ്രകടനം സത്യനെ മലയാളിയുടെ പ്രിയങ്കരനാക്കി.  അഭിനയ മേന്മ കൊണ്ടാണ് അദ്ദേഹം മലയാളിയുടെ ഹൃദയം കവര്‍ന്നത്. പ്രണയ നായകനായും പരുക്കനായ ഭര്‍ത്താവായും വാത്സല്യ നിധിയായ അച്ഛനായും വൃദ്ധനായും വിരൂപിയായുമൊക്കെ സത്യന്‍ വെള്ളിത്തിരയിലെത്തി.  സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് തുടക്കമിട്ട വര്‍ഷം തന്നെ മികച്ച നടനുള്ള പുരസ്കാരം സത്യന്‍ സ്വന്തമാക്കി. 


സാഹിത്യ കൃതികളെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച പല സിനിമകളിലെയും നായകവേഷം സത്യന് ലഭിച്ചു. മലയാള സിനിമയില്‍ ഏറ്റവുമധികം സാഹിത്യസൃഷ്ടികള്‍ക്ക് ജീവന്‍കൊടുത്ത സത്യന്റെ  ജന്മവാര്‍ഷികം  ആഘോഷിക്കുമ്പോള്‍ മലയാളി മനസ്സുകളില്‍ മിന്നിമായുന്നതും  ജീവന്‍ തുടിക്കുന്ന കഥാപാത്രങ്ങള്‍.
 തകഴിയുടെ ചെമ്മീനും, അനുഭവങ്ങള്‍ പാളിച്ചകളും മലയാറ്റൂരിന്റെ യക്ഷി ,ഉറൂബിന്റെ നീലക്കുയിലും നായരുപിടിച്ച പുലിവാലും ,കേശവദേവിന്റെ ഓടയില്‍നിന്ന' , കോവൂരിന്റെ അമ്മയെ കാണാന്‍ , തോപ്പില്‍ഭാസിയുടെ മുടിയനായ പുത്രന്‍  , എം.ടി.യുടെ പകല്‍ക്കിനാവ, കുട്ട്യേടത്തി ,  മുട്ടത്തുവര്‍ക്കിയുടെ ഇണപ്രാവുകളും വെളുത്ത കത്രീനയും , പാറപ്പുറം, തിക്കോടിയന്‍, ലളിതാംബിക അന്തര്‍ജനം, സേതുനാഥ്, കാനം, വൈക്കം ചന്ദ്രശേഖരന്‍നായര്‍.... എഴുത്തുകാരുടെയൊക്കെ തൂലിക ഇങ്ങനെ സത്യ തേടിയെത്തി. 



നൂറ്റിയമ്പതിലധികം മലയാള ചിത്രങ്ങളിലും രണ്ട് തമിഴ് ചിത്രങ്ങളിലും  വേഷമിട്ട സത്യന്‍ അര്‍ബുദത്തിന്‍റെ പിടിയിലായിട്ടും രോഗത്തെ  അവഗണിച്  അഭിനയം തുടര്‍ന്നു. ഒടുവില്‍ 1971 ജൂണ്‍ 15ന് സത്യന്‍ വിടപറഞ്ഞു . സത്യന്‍ ഒഴിച്ചിട്ടുപോയ കസേര ഇപ്പോഴും മലയാള ചലച്ചിത്രലോകത്ത്‌ ഒഴിഞ്ഞു കിടക്കുകയാണ്.

No comments: