കുറച്ചു കാലമായി പ്രവർത്തനം നിലച്ചു പോയ mambazhi.blogspot.in വീണ്ടും സജീവമാകുന്നു.... സഹകരണം പ്രതീക്ഷിക്കുന്നു..
$

Tuesday 9 October 2012

VAGA BORDER

  വാഗാ അതിര്‍ത്തിയില്‍ സൗഹൃദ യുദ്ധം

ഇന്ത്യയുടേയും പാകിസ്താന്റെയും ഇടയിലുള്ള ഒരേ ഒരു മുറിച്ചു കടക്കൽ പാതകടന്നു പോകുന്ന അതിർത്തി പ്രദേശമാണ്‌ വാഗ . ഭാരതത്തിലെ അമൃതസറിന്റേയും പാകിസ്താനിലെ ലാഹോറിന്റെയും ഇടയിലുള്ള ഗ്രാൻഡ് ട്രങ്ക് റോഡിലാണ്‌ ഇതിന്റെ സ്ഥാനം. വാഗയെന്നത് ഒരു ഗ്രാമം കൂടിയാണ്‌. അതിലൂടെയാണ്‌ വിവാദ റാഡ്ക്ലിഫ്ഫ് രേഖ കടന്ന് പോകുന്നത്. 1947 ൽ സ്വതന്ത്ര സമയത്താണ്‌ വാഗ രണ്ടായി ഭാഗിച്ചത്. ഇന്ന് കിഴക്കൻ വാഗ ഇന്ത്യയുടേയും പടിഞ്ഞാറൻ വാഗ പാകിസ്താന്റെയും ഭാഗമാണ്‌. 


ഏഷ്യയിലെ "ബർലിൻ മതിൽ" എന്ന് വിളിക്കപ്പെടുന്ന വാഗ അതിർത്തിയിൽ എല്ലാ ദിവസവും "പാതാക താഴ്ത്തൽ" എന്ന ചടങ്ങ് നടന്നു വരുന്നു. ഈ സമയത്ത് അതിർത്തിയിലെ പാകിസ്താന്റെയും ഇന്ത്യയുടേയും സുരക്ഷാ സൈന്യത്തിന്റെ(ബി.എസ്.എഫ്) അത്യുജ്ജ്വലവും ആവേശഭരിതവുമായ സൈനിക പരേഡുകൾ നടക്കാറുണ്ട്. വിദേശികൾക്ക് സ്വല്പം ശത്രുതയും ആക്രമണസ്വഭാവവും പുലർത്തുന്നതായി ഈ പരേഡ് അനുഭവപ്പെടാമെങ്കിലും, യഥാർത്ഥത്തിൽ കാഴ്ചക്കാരായി സ്റ്റേഡിയത്തിലിരിക്കുന്ന ഇരു രാജ്യങ്ങളിലേയും ജനക്കൂട്ടങ്ങൾക്ക് വിനോദത്തിന്റെ രസക്കാഴ്ച്ചകളൊരുക്കുന്നതാണ്‌ ഈ പരിപാടി.  


ഇരു രാജ്യങ്ങളിലേയും സൈനിക വിഭാഗം വർണ്ണാഭമായ തലപ്പാവുളോടുകൂടിയ സൈനിക വസ്ത്രങ്ങളായിരിക്കും ധരിച്ചിരിക്കുക. 




ദൈനം ദിന കാര്യങ്ങൾക്കായി ചിലപ്പോൾ ഇരുരാജ്യങ്ങളിലെയും സൈനിക ഉദ്യോഗസ്ഥർ എതിർ രാജ്യത്തിന്റെ ആപീസുകളിൽ എത്താറുണ്ട്. 




വർഷങ്ങളായി വാഗ അതിർത്തിയിലെ സംഭവ വികാസങ്ങൾ ഇന്ത്യാ-പാകിസ്താൻ ബന്ധങ്ങളിലെ ഒരു ബാരോമീറ്റർ ആയി നിലകൊള്ളുന്നു

No comments: