കുറച്ചു കാലമായി പ്രവർത്തനം നിലച്ചു പോയ mambazhi.blogspot.in വീണ്ടും സജീവമാകുന്നു.... സഹകരണം പ്രതീക്ഷിക്കുന്നു..
$

Tuesday 11 September 2012

CANCER TRAIN


  “പഞ്ചാബിലെ അടോഹാര്‍ നിന്നും എല്ലാ ദിവസവും രാത്രി 9.30PMന് പുറപെടുന്ന ട്രെയിന്‍ നമ്പര്‍ 339,ബിക്കാനീര്‍ എന്ന സ്ഥലത്ത് വന്നു നില്ക്കുമ്പോള്‍ ട്രെയിന്‍ കാലിയാകും,ഇറങ്ങുന്നവരില്‍ 98% പേരും നേരെ പോകുന്നത് “ആചാര്യ തുളസി കാന്‍സര്‍ റീജണല്‍ കാന്‍സര്‍ സെന്റിറിലേക്കാണ്”,കാരണം ഇവരെല്ലാം വിവിധതരം കാന്‍സര്‍ രോഗികള്‍ ആണെന്നുള്ളതാണ്.അവിടുത്തെ ജനങ്ങള്‍ ഈ ട്രെയിനിനു നല്കിയിരിക്കുന്ന പേരാണ് “കാന്‍സര്‍ ട്രെയിന്‍”


ഈ ട്രെയിനില്‍ സാദാരണ യാത്രക്കാര്‍ പഞ്ചാബില്‍ ക്രമാതീതമായി വര്‍ദ്ധിച്ചുവരുന്ന കീടനാശിനികളുടെ ഉപയോഗം മൂലം കാന്‍സര്‍ ബാതിച്ചവര്‍ മാത്രമാണ്.പഞ്ചാബില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം ദിനം പ്രതി കൂടിവരുകയാണ് . കൃഷിയിടങ്ങളില്‍ നിന്നും കീടനാശിനികള്‍ ഉപയോഗിക്കുന്നത്തിലൂടെ പകര്‍ന്നു കിട്ടിയ അര്‍ബുദകോശങ്ങളുമായി ഗ്രാമീണര്‍ നിരന്തരം സഞ്ചരിച്ചുകൊണ്ടെയിരിക്കുന്നു.
 
 1966 വരെ ലോകത്തെ ഏറ്റവും അറിവുള്ള കൃഷിക്കാരുടെയും അവരുടെ മികച്ച കൃഷി രീതികളുടെയും മികച്ച നാടായിരുന്നു ഇന്ത്യ. 1966 മുതലാണ് ഹരിത വിപ്ലവത്തിന്റെ പേരില്‍ വിഷപ്രയോഗം ഇന്ത്യയില്‍ തുടങ്ങിയത്.അമേരിക്കന്‍ മോഡല്‍ ഹരിത വിപ്ലവത്തിന്റെ ഫലമായി ഏറ്റവും കൂടുതല്‍ കീടനാശിനി ഉപയോഗിച്ച പഞ്ചാബിലാണ് ഏറ്റവും കൂടുതല്‍ കാന്‍സര്‍ രോഗികളുള്ളത്.  വിഷം തെളിച്ച് കൃഷിക്ക് ആവശ്യമായ മിതൃ കീടങ്ങളെ വരെ വിഷം കൊടുത്ത് കൊന്നു. അങ്ങനെയാണ് കൃഷി നഷ്ടമായത്. പുതിയ സങ്കരയിനം വിളകള്‍ വേഗം കീടാക്രമണത്തിന് ഇരയായി. ഒരേയിനം വിളകള്‍ ഒരേയിനം കീടങ്ങളെ കൂട്ടത്തോടെ പെരുപ്പിച്ചു.



കേരളജനതയുടെ ഭൂരിഭാഗവും ഇങ്ങനെ ഒരു ട്രെയിനില്‍ തിരുവനന്തപുരത്തേക്ക്(RCC) യാത്ര ചെയുന്ന കാലം വിദൂരമല്ല. കാരണം സ്റ്റാറ്റസിന്റെ ഭാഗമാകിയതും, ഫാസ്റ്റ്ഫുഡ് സംസ്ക്കാരം ,ചിട്ടയില്ലാത്ത ജീവിതവും, കീടനാശിനികള്‍ ഉപയോകിച്ച ഭക്ഷണവും നമ്മളെ കേരത്തിലെ “കാന്‍സര്‍ ട്രെയിനിന്റെ സ്ഥിരം യാത്രക്കരാക്കി മാറ്റും...തീര്‍ച്ച..................... 
 

No comments: